കോടാലി കൊണ്ട് അടിച്ചുകൊന്നു ; ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യയെയും കൊലപ്പെടുത്തി; മൃതദേഹങ്ങളിലെ വസ്ത്രങ്ങൾ ഊരി മാറ്റിയ പ്രതി വീട്ടിലെ 3 മൊബൈൽ ഫോണുകളും എടുത്തു ! തെളിവ് നശിപ്പിക്കാൻ ഡിവിആർ കിണറ്റിൽ ഇട്ടോയെന്നും സംശയം കോട്ടയം ഇരട്ടെക്കാലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ....



കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ ദൂരൂഹതകൾ. അതിനിടെ സിബിഐ സംഘവും വിവരങ്ങൾ ശേഖരിക്കാനായി സംഭവ സ്ഥലത്തെത്തി.
കൊല്ലപ്പെട്ട വിജയകുമാറിൻ്റെയും മീരയുടെയും മകൻ ഗൗതമിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘമാണ് വിവരങ്ങൾ ശേഖരിക്കാനെത്തിയത്. വിജയകുമാറിൻ്റെയും മീരയുടെയും മരണം സംബന്ധിച്ച് ലഭിച്ച സൂചനകൾ പോലീസ് സിബിഐയെ ധരിപ്പിച്ചിട്ടുണ്ടെന്ന് കോട്ടയം എസ്‌പി ഷാഹുൽ ഹമീദ് പറഞ്ഞു. ഗൗതമിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം എഫ് ഐ ആറിട്ടത് മാർച്ച് 21നാണ്.
കൃത്യം ഒരു മാസം തികയുമ്പോഴാണ്
വിജയകുമാറിന്റേയും ഭാര്യയുടേയും മരണം.

ഗൗതമിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിലാണ് വിജയകുമാറും ഭാര്യയും കൊല്ലപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് സിബിഐ സംഘം സംഭവ സ്ഥലത്തെത്തിയത്. 2017-ലാണ് വിജയകുമാറിന്റെ മകൻ ഗൗതമിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് വിജയകുമാറും മീരയും ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം നേടിയെടുത്തത്. ഗൗതമിന്റേത് കൊലപാതകമാകുമെന്ന് വിലിയുരത്തലും കോടതി നടത്തിയിരുന്നു. എന്നാൽ വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയ പ്രതിയെ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് കോട്ടയം പോലീസ് എസ്പി വ്യക്തമാക്കിയിട്ടുണ്ട്.



സിസിടിവിയുടെ ഡിവിആർ വീട്ടിൽനിന്ന് മോഷണം പോയ സാഹചര്യത്തിൽ അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിന്റെ ഭാഗമായി വീട്ടിലെ കിണർ വറ്റിച്ച് പരിശോധന നടത്തും. പ്രദേശത്ത് മഴ പെയ്യുന്നത് കൊണ്ട് ഈ നീക്കത്തിൽ തടസ്സം നേരിടുന്നുണ്ട്. പ്രതി കിണറിന് സമീപം എത്തിയതിന്റെ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് പോലീസ് കിണർ പരിശോധിക്കുന്നത്. ഡിവിആർ കിണറ്റിൽ കളഞ്ഞോ എന്നതാണ് പരിശോധിക്കുക. വീട്ടിൽനിന്ന് മൂന്ന് മൊബൈൽ ഫോണുകളും മോഷണം പോയിട്ടുണ്ട്. ഈ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. ഇതും ദുരൂഹത കൂട്ടുന്നുണ്ട്. ആ ഫോണുകളിൽ നിർണ്ണായകമായതെന്തോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഇവരുടെ വീട്ടിൽ മുമ്പ്  ജോലി ചെയ്തിരുന്ന ആസം സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിജയകുമാറിന്റെ പരാതിയിൽ ഇയാൾ അറസ്റ്റിലായിരുന്നു. അന്നും മൊബൈലാണ് മോഷ്ടിച്ചത്.

അതിനിടെ വിജയകുമാറിൻ്റേയും മീരയുടേയും കൊലപാതകം നടത്തിയ പ്രതി വീട്ടിനുള്ളിൽ പ്രവേശിച്ചത് പിന്നിലെ വാതിൽ സ്ക്രൂഡ്രൈവർ കൊണ്ട് തുറന്നാണെന്നു പൊലീസ് കണ്ടെത്തി. ആദ്യം വിജയകുമാറിനെയാണ് കോടാലി ഉപയോഗിച്ച് പ്രതി വെട്ടിയത് എന്നാണ് നിഗമനം.


വിജയകുമാറിൻ്റെ നിലവിളി കേട്ട് ഓടിയെത്തിയ മീരയെ പിന്നാലെ
 പിന്നാലെ കൊലപ്പെടുത്തിയെന്നും കരുതുന്നു. ഇരുവരെയും അതിക്രൂരമായി ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. വിജയകുമാറിനെ വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമാണ് കണ്ടത്. ദമ്ബതികളെ ആക്രമിക്കാൻ പ്രതി ഉപയോഗിച്ച കോടാലി വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മോഷണശ്രമം നടന്നിട്ടില്ലെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കൊല്ലപ്പെട്ട രണ്ടു പേരുടെയും ശരീരത്തിലെ ആഭരണങ്ങൾ നഷ്‌ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളിൽ അലമാരയോ
 ഷെൽഫുകളോ ഒന്നും കുത്തി തുറന്നിട്ടില്ല. എന്നാൽ മൊബൈൽ മോഷണം പോവുകയും ചെയയ്തു. മരിച്ച രണ്ടു പേരുടേയും ദേഹത്ത് വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല.

മകൻ അസ്വാഭാവിക രീതിയിൽ മരിച്ച വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന വിജയകുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ച് രണ്ടു മാസങ്ങൾക്കുള്ളിലാണ് അദ്ദേഹവും ഭാര്യയും കൊല്ലപ്പെട്ടത്. 8 വർഷം മുൻപ് മകൻ കൊല്ലപ്പെട്ട വിഷയത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ 2 മാസങ്ങൾക്കുള്ളിൽ കുടുംബം തന്നെ കൊല്ലപ്പെട്ടത് ദുരൂഹത വർധിപ്പിക്കുന്നു. 

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയായ വിജയകുമാറിനെയും ഭാര്യയേയും ഇന്നു രാവിലെയാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

2017 ജൂൺ മാസത്തിലാണ് വിജയകുമാറിന്റെ മകൻ ഗൗതം കൃഷ്ണ‌കുമാറിനെ തെള്ളകം കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസായിരുന്നു ഗൗതമിന്റെ പ്രായം. കാരിത്താസ് റെയിൽവേ ഗേറ്റിനു സമീപമാണ് ഗൗതമിന്റെ മൃതദേഹം കണ്ടത്. 

ഗൗതമിന്റെ കാർ കാരിത്താസ് ജംക്ഷനും അമ്മഞ്ചേരിക്കും ഇടയിലുള്ള റോഡിൽ പാർക്ക് ചെയ്‌ നിലയിലും കണ്ടെത്തിയിരുന്നു. ഗൗതമിന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവും കാറിൽ രക്തപ്പാടുകളും ഉണ്ടായിരുന്നു. മൊബൈൽ ഫോൺ അടക്കമുള്ള വസ്തുക്കൾ കാറിൽ ഉണ്ടായിരുന്നതിനാൽ മോഷണത്തിനു വേണ്ടിയുള്ള കൊലപാതകം ആകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിരുന്നു. മരണം ആത്മഹത്യയെന്ന് എഴുതിത്തള്ളുന്നതിനെതിരെ വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചു.

തുടർന്ന് ഗൗതമിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കോടതി കണ്ടെത്തുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ പിഴവുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു.
أحدث أقدم