പതിനഞ്ചുകാരി 55 കാരനിൽ നിന്നും ഗർഭിണിയായി; പ്രതി അറസ്റ്റിൽ




കൊച്ചി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 55കാരൻ അറസ്റ്റിൽ. എറണാകുളം ചെമ്പറക്കിയിൽ പത്താം ക്ലാസ് വിദ്യാർഥിയെയാണ് അയൽവാസിയായ തമിഴ്നാട് സ്വദേശി രാജൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.

എന്നാൽ കുട്ടി പീഡനത്തിനിരയായതും ഗർഭിണിയായ വിവരവും കുടുംബം മറച്ചുവെയ്ക്കുകയായിരുന്നു. പെൺകുട്ടിയെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്നുളള വിവരം അറിയുന്നത്.

ആശുപത്രിയിൽ നിന്ന് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം അടക്കം ലൈംഗികമായി പീഡിപ്പിച്ചതിന് കേസെടുത്തു.
أحدث أقدم