കാർ 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയമർന്നു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു



ഇടുക്കി ബോഡിമെട്ടിന് സമീപം നിയന്ത്രണംവിട്ട കാർ 60 അടി താഴ്ചയിലേക്ക് മറിഞ്ഞു. താഴ്ച്ചയിലേക്ക് മറിഞ്ഞ കാർ പൂർണ്ണമായും കത്തി നശിച്ചു. കർണാടകയിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാലു പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. കാറിൽ യാത്ര ചെയ്തവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ബോഡിമെട്ട് എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം നിയന്ത്രണംവിട്ട വാഹനം 60 അടി താഴ്ച്ചയിലേക്ക് പതിച്ചത്. കർണാടകയിൽ നിന്ന് എത്തിയ കിഷോർ, ഭാര്യ വിദ്യ മക്കളായ ജോഷ്വാ, ജോയൽ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

أحدث أقدم