എഐസിസി സമ്മേളന തീരുമാനങ്ങള്‍ വളരെ പെട്ടെന്ന് താഴെത്തട്ടിലെത്തണം..നിര്‍ദ്ദേശം നല്‍കി ഹൈക്കമാന്‍ഡ്..



അഹമ്മദാബാദ് എഐസിസി സമ്മേളന തീരുമാനങ്ങള്‍ താഴെതട്ടിലേക്കെത്തിക്കാന്‍ പിസിസികള്‍ക്കും ഡിസിസികള്‍ക്കും നിര്‍ദേശം നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പിസിസികള്‍ 10 ദിവസത്തിനുള്ളില്‍ ഡിസിസികളെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും സമ്മേളന തീരുമാനങ്ങള്‍ അധ്യക്ഷന്‍മാരെ അറിയിക്കുകയും വേണം. സമാനമായി ഡിസിസികള്‍ ബ്ലോക്ക്, ബൂത്ത് പ്രസിഡന്റുമാരുടെയും പോഷക സംഘടന നേതാക്കളുടെയും യോഗം വിളിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

സമ്മേളന പ്രമേയം പ്രാദേശിക ഭാഷയില്‍ പ്രചരിപ്പിക്കണം. പ്രചാരണത്തില്‍ പാര്‍ട്ടി ഡിജിറ്റല്‍ മീഡിയ ടീമുകള്‍ സാധ്യമായതെല്ലാം ചെയ്യണം. ഡിസിസികള്‍ സാധാരണക്കാരിലേക്ക് എത്തും വിധത്തില്‍ തീരുമാനങ്ങള്‍ ലഘുലേഖകളാക്കി വിതരണം ചെയ്യണം. പാര്‍ട്ടി കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും എന്‍ഡിഎ, ബിജെപി സര്‍ക്കാരുകളെ തുറന്നു കാട്ടുകയും ചെയ്യുന്ന രീതിയിലാകണം ലഘുലേഖകള്‍. മാര്‍ക്കറ്റുകള്‍, മതപരമായ കൂട്ടായ്മകള്‍, പൊതു ഇടങ്ങള്‍ തുടങ്ങിയിയ സ്ഥലങ്ങളില്‍ ലഘുലേഖ വിതരണം ചെയ്യണമെന്നും നിര്‍ദേശിക്കുന്നു.


أحدث أقدم