
കാസർഗോഡ് നീലേശ്വരത്ത് പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യാ ഭീഷണി. കിനാനൂർ – കരിന്തളം ഉമ്മച്ചിപള്ളത്തെ ശ്രീധരനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
അയൽവാസി ലക്ഷ്മിയുടെ വീടിനു മുകളിൽ കയറിയായിരുന്നു ആത്മഹത്യാ ഭീഷണി. നീലേശ്വരം പോലീസും ഫയർഫോഴ്സും ചേർന്ന് യുവാവിനെ താഴെയിറക്കി. പോലീസ് ഉദ്യോഗസ്ഥർ ശ്രീധരന് ബീഫും പൊറോട്ടയും വാങ്ങി നൽകി.മാനസികാസ്വാസ്ഥ്യമുള്ളയാളാണ് യുവാവെന്ന് പോലീസ് അറിയിച്ചു.