പൊറോട്ടയും ബീഫും കിട്ടാൻ വീടിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി...



കാസർഗോഡ് നീലേശ്വരത്ത് പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യാ ഭീഷണി. കിനാനൂർ – കരിന്തളം ഉമ്മച്ചിപള്ളത്തെ ശ്രീധരനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

അയൽവാസി ലക്ഷ്മിയുടെ വീടിനു മുകളിൽ കയറിയായിരുന്നു ആത്മഹത്യാ ഭീഷണി. നീലേശ്വരം പോലീസും ഫയർഫോഴ്സും ചേർന്ന് യുവാവിനെ താഴെയിറക്കി. പോലീസ് ഉദ്യോഗസ്ഥർ ശ്രീധരന് ബീഫും പൊറോട്ടയും വാങ്ങി നൽകി.മാനസികാസ്വാസ്ഥ്യമുള്ളയാളാണ് യുവാവെന്ന് പോലീസ് അറിയിച്ചു.

أحدث أقدم