
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിന് കുത്തേറ്റു. ഉച്ചക്കട സ്വദേശി ഗാംഗുലിക്കാണ് കുത്തേറ്റത്. വെട്ടുകാടു സ്വദേശിയും സഹോദരനുമായ രാഹുലാണ് കുത്തിയത്. കുത്തിയ ശേഷം രാഹുൽ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. തലയ്ക്ക് ഹെൽമറ്റ് കൊണ്ടടിച്ചു, തള്ളി താഴെയിട്ട് അടിച്ചു.
ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നമാണ് കത്തികുത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കുത്തേറ്റ ഗാംഗുലിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാഹുലും ഗാംഗുലിയും ഓട്ടോ ഡ്രൈവർമാരാണ്. ഒളിവിൽ പോയ പ്രതി രാഹുലിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.