ശ്രീമതി ടീച്ചറുടെ പ്രവർത്തനം ആരും തടസപ്പെടുത്തിയിട്ടില്ല…കെകെ ശൈലജ…



പി.കെ ശ്രീമതി ടീച്ചര്‍ക്ക് പാര്‍ട്ടിയിൽ യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്ന് ടീച്ചര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അത്തരമൊരു കാര്യം നടന്നിട്ടില്ലെന്നും സിപിഎം നേതാവ് കെകെ ശൈലജ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും ആര്‍ക്കും വിരമിക്കലില്ലെന്നും സജീവമായി പ്രവര്‍ത്തിക്കുന്ന നേതാവാണ് പി.കെ ശ്രീമതിയെന്ന് കെകെ ശൈലജ പറഞ്ഞു. യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്ന് ശ്രീമതി ടീച്ചർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ ആളുകളെ ഉൾക്കൊള്ളിക്കാനാണ് പ്രായപരിധി നിശ്ചയിച്ചത്. സമയമുള്ളപ്പോഴും ആവശ്യമുള്ളപ്പോഴും സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ തടസ്സമില്ല. എന്നാൽ ഒരു സെക്രട്ടറിയേറ്റ് അംഗം പ്രവർത്തിക്കുന്നത് പോലെ ടീച്ചർക്ക് പ്രവർത്തിക്കാനാവില്ല. ശ്രീമതി ടീച്ചർ കേന്ദ്രത്തിലാണ് പ്രവർത്തിക്കേണ്ടതെന്ന് പാർട്ടി തീരുമാനമാണ്.
أحدث أقدم