അബദ്ധത്തിൽ അതിർത്തി മുറിച്ചു കടന്നു; ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാക്കിസ്ഥാൻ




ന്യൂഡൽഹി: ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാക്കിസ്ഥാൻ. അന്താരാഷ്ട്ര അതിർത്തി കടന്നതോടെ പാക്കിസ്ഥാൻ, ജവാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നാണ് വിവരം. ജവാന്‍റെ മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ച നടക്കുന്നതായാണ് റിപ്പോർട്ടുകൾ.

പഞ്ചാബ് അതിർത്തിയിലാണ് സംഭവം. അബദ്ധത്തിൽ അതിർത്തി മുറിച്ചു കടന്നതോടെ പാക്കിസ്ഥാൻ ജവാനെ പിടികൂടുകയായിരുന്നു. ബിആർഎഫ് കോൺസ്റ്റബിൾ പി.കെ. സിംഗാണ് പാക്കിസ്ഥാന്‍റെ കസ്റ്റഡിയിലായത്. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വച്ചാണ് ജവാനെ പാക്കിസ്ഥാൻ പിടികൂടിയത്.


أحدث أقدم