ഒഡിഷ : സംഘപരിവാർ ആക്രമണത്തിൽ പരുക്കേറ്റ വൈദികൻ്റെ വീട് മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു. ഫാ. ജോഷി ജോർജിന്‍റെ കോട്ടയം കുറവിലങ്ങാട് തോട്ടുവായിലെ വീട്ടിലെത്തിയാണ് സർക്കാരിൻ്റെ മന്ത്രി പിന്തുണ അറിയിച്ചത്. പൊലീസിൻ്റെ പിന്തുണയോടെയാണ് ആക്രമം നടന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഒഡീഷ ബഹറാംപൂർ രൂപതയിലെ ഇടവകപള്ളി വികാരി ഫാ. ജോഷി ജോർജിനും സംഘത്തിനും നേരെയായിരുന്നു സംഘപരിവാർ ആക്രമണം. പാകിസ്ഥാനിൽ നിന്ന് എത്തി മതപരിവർത്തനം നടത്തുന്ന ആരോപിച്ചായിരുന്നു ക്രൂരമർദനം.
മർദ്ദനത്തിൽ പരുക്കേറ്റ ഫാദർ ജോഷി ജോർജിൻ്റെ വീട്ടിലാണ് ആശ്വാസ വാക്കുകളുമായി മന്ത്രി വി എൻ വാസൻ എത്തിയത്. നേരത്തെ ഫാദർ ജോഷിയുമായി മന്ത്രി ഫോണിലും ബന്ധപ്പെട്ടിരുന്നു. കുറവിലങ്ങാട്ടെ വീട്ടിലെത്തിയ മന്ത്രി അരമണിക്കൂറോളം അവിടെ ചെലവഴിച്ചു. വീട്ടുകാരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മന്ത്രിക്കൊപ്പം സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥനും അനുഗമിച്ചു.