രണ്ടര വയസ്സുകാരി തോട്ടിൽ വീണ് മരിച്ചു‌...



എറണാകുളം വടക്കൻ പറവൂരിൽ രണ്ടര വയസ്സുകാരി തോട്ടിൽ വീണ് മരിച്ചു. പറവൂർ ചെട്ടിക്കാട് സ്വദേശി ജോഷി, ജാസ്മിൻ ദമ്പതികളുടെ മകൾ ജൂഹി ആണ് മരിച്ചത്. വീടിന് സമീപമുള്ള തോടിൽ വീണാണ് കുട്ടി മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം.

കുട്ടി തോട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനു സമീപം തെങ്ങ് സംരക്ഷിക്കുന്നതിന്റെ ഭാ​ഗമായി ഒരു ഭാ​ഗം സ്ലാബിടാതെ നിലനിർത്തിയിരുന്നു. ഈ ഭാഗത്തുവെച്ചാണ് കുട്ടി തോട്ടിലേക്ക് വീഴുന്നത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

أحدث أقدم