കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാർത്ഥിനിക്ക് വന്ന പാഴ്സലിൽ കഞ്ചാവ്. കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന പേരിൽ നിന്നാണ് വിദ്യാർത്ഥിനിക്ക് പാഴ്സൽ എത്തിയത്.4ഗ്രാം അടങ്ങുന്ന കഞ്ചാവ് പൊതിയാണ് വിദ്യാർത്ഥിനിക്ക് ലഭിച്ചത്. പിന്നാലെ കുട്ടിതന്നെ കോളേജ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തിൽ കോളേജ് അധികൃതർ ശ്രീകാര്യം പൊലീസിൽ വിവരമറിയിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി നടപടികൾ ആരംഭിച്ചു.