ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ വിദ‍്യാർഥി മുങ്ങി മരിച്ചു

അങ്കമാലി: കാഞ്ഞൂർ പാറക്കടവിലെ ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ വിദ‍്യാർഥി മുങ്ങി മരിച്ചു. മേച്ചേരി വീട്ടിൽ ബേബിയുടെയും മിനിയുടെയും മകൻ ഫെസ്റ്റിൻ (20) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.30യോടെയാണ് ഫെസ്റ്റിൻ നാലുപേർക്കൊപ്പം ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ബംഗളൂരുവിൽ രണ്ടാം വർഷ നഴ്സിങ് വിദ‍്യാർഥിയായിരുന്നു ഫെസ്റ്റിൻ.
أحدث أقدم