എംഎ ബേബിക്ക് അവാര്‍ഡ് തുകയായി കിട്ടിയത് അരലക്ഷം, പാതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി


അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. പത്മഭൂഷൺ മാർ ക്രിസോസ്റ്റം  ഫൗണ്ടേഷൻ അവാര്‍ഡായി നൽകിയ 50000 രൂപയിൽ 25000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എംഎ ബേബി സംഭാവന നൽകിയത്. അവാര്‍ഡ് തുകയിൽ 25000 രൂപ മാത്രമാണ് എംഎ ബേബി കൈപ്പറ്റിയിരുന്നത്. 25000 രൂപ  മാർ ക്രിസോസ്റ്റം  ഫൗണ്ടേഷന് പുരസ്കാര ചടങ്ങിൽ വെച്ച് തിരിച്ചു നൽകിയിരുന്നു.  ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് എം.എ ബേബിക്ക് സമ്മാനിച്ചത്
أحدث أقدم