സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക, ഓറഞ്ച് അലർട്ട്




തിരുവനന്തപുരം : ഇടുക്കി, മലപ്പുറം,  കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക. ഇവിടെ ഓറഞ്ച് അലർട്ട് പ്രഖാപിച്ചു. 

കാസർകോട്, കണ്ണൂർ ഒഴികെയുള്ള മറ്റ് 7 ജില്ലകളിൽ യല്ലോ അലർട്ടും പ്രഖ്യാപിച്ചു.

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക

ഇടുക്കി: 9
മലപ്പുറം: 8
കോട്ടയം: 8
പത്തനംതിട്ട: 8
കൊല്ലം : 8
ആലപ്പുഴ : 7
വയനാട്: 6
കോഴിക്കോട് : 6
പാലക്കാട് : 6
തൃശൂർ: 8
എറണാകുളം: 6
തിരുവനന്തപുരം: 6
കണ്ണൂർ:5
കാസർകോട്: 4

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന മുൻകരുതലുകൾ

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
أحدث أقدم