ഈ മൂന്നുശീലങ്ങള്‍ ഉണ്ടോ.. കരള്‍ അര്‍ബുദത്തിന് കാരണമായേക്കാം…



രാജ്യത്ത് കാൻസർ രോഗികൾ പെരുകുകയാണ്. നൂതന ചികിത്സ സൗകര്യങ്ങൾ വർധിച്ചിട്ടുണ്ടെങ്കിലും കാൻസർ പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയാൻ കഴിയാതെ വരുന്നത് ഗുരുതര അവസ്ഥയിലേക്ക് എത്തിച്ചേക്കാം. പല തരം കാൻസറുകൾ നമ്മുടെ ശരീരത്തെ ബാധിക്കാം. എല്ലാ തരം കാൻസറുകൾക്കും അതിന്റേതായ കാഠിന്യവും ഉണ്ട്. അത്തരമൊരു നിസാരവൽക്കരിക്കാൻ കഴിയാത്ത അർബുദമാണ് കരളിനെ ബാധിക്കുന്ന കാൻസർ.ഇന്ത്യയില്‍ വളരെ അപൂര്‍വമായി കണക്കാക്കുന്ന ഒന്നാണ് കരള്‍ അര്‍ബുദം. എന്നിരുന്നാലും കരളിനെ അര്‍ബുദം ബാധിക്കുന്നത് കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിക്കുന്ന ഭക്ഷണം, ജീവിത ശൈലി തുടങ്ങിയവയെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നതായി നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ജോലിയുടെ ഭാഗമായി സ്ഥിരമായി കംപ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം പേരും. ആവശ്യമായ ചലനമോ, വ്യായമമോ പലരുടെ ശരീരത്തിനും ലഭിക്കുന്നില്ല. ഒട്ടും ആക്ടീവല്ലാത്ത ഈ ജീവിതരീതിയും ഫാറ്റി ലിവര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അത് ചിലപ്പോഴെങ്കിലും കരള്‍ അര്‍ബുദത്തിലേക്ക് വരെ എത്തിയെന്നും വരാം.

വല്ലപ്പോഴും മദ്യപിക്കുന്നത് ഒരു തെറ്റല്ല. എന്നാല്‍ അമിതമായാല്‍ മദ്യം വിഷം തന്നെയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയുമില്ല. നിത്യമുള്ള, കടുത്തരീതിയിലുള്ള മദ്യപാനം ഒരുതരത്തിലും ശറീരത്തിന് ഗുണകരമല്ല. മദ്യപാനം കരള്‍ അര്‍ബുദം ഉള്‍പ്പെടെ ആറുതരത്തിലുള്ള അര്‍ബുദത്തിന് കാരണമാകുന്നതായാണ് പഠനം.

മധുര പാനീയങ്ങള്‍, ജങ്ക് ഫുഡ്, സംസ്‌കരിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ തുടങ്ങിയവ കുട്ടികളിലും മുതിര്‍ന്നവരിലും ഫാറ്റി ലിവറിന് കാരണമാകുന്നുണ്ട്. തുടര്‍ച്ചയായ ക്ഷീണം, വയറിന് മുകള്‍ഭാഗം വീര്‍ക്കുക, ഭാരം കുറയുക, തുടങ്ങിയവ ഒരുപക്ഷെ കരള്‍ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ആകാം.


أحدث أقدم