നെടുമങ്ങാട് എംഡിഎംഎയുമായി യുവാവ് പിടിയില്‍...



തിരുവനന്തപുരം: നെടുമങ്ങാട് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാവിനെ പിടികൂടി. നെടുമങ്ങാട് സ്വദേശി സുനീര്‍ ഖാനാ(32)ണ് അറസ്റ്റിലായത്. 0.420 ഗ്രാം എംഡിഎംഎ സുനീര്‍ ഖാനില്‍ നിന്ന് പിടികൂടിയത്.

നെടുമങ്ങാട് പ്രദേശം കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുന്നതില്‍ പ്രധാനിയാണ് സുനീര്‍ ഖാനെന്ന് പൊലീസ് പറഞ്ഞു. ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുനീര്‍ ഖാനെ പിടികൂടിയത്.

നേരത്തെയും സുനീര്‍ ഖാനില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വില്‍പ്പന സംബന്ധിച്ച് വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുമുണ്ട്. ഇയാളില്‍ നിന്ന് ലഹരി വാങ്ങുന്നവരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

أحدث أقدم