കബനിപുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു...



വയനാട് കബനിപുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പെരിക്കല്ലൂർ പാതിരി കരിമ്പിൻകൊല്ലി മനോജിന്റെ മകൻ ജിതിൻ (26) ആണ് മുങ്ങി മരിച്ചത്. ഉച്ചക്ക് ശേഷം പെരിക്കല്ലൂർ പമ്പ് ഹൗസിന് സമീപത്ത് പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ജിതിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബംഗളൂരിൽ സ്റ്റെറൈൽ ടെക്നീഷനായി ജോലി ചെയ്യുകയായിരുന്ന ജിതിൻ അവധിക്ക് നാട്ടിൽ വന്നതാണ്. അമ്മ ഗിരിജ. സഹോദരി ഗ്രീഷ്മ.

أحدث أقدم