തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചരിത്ര സത്യങ്ങള്‍ ഒഴിവാക്കിയുള്ള പാഠ പുസ്തകങ്ങള്‍ പുറത്തിറക്കുന്നുവെന്നും ഇതിനെതിരെ ശക്തമായ നിലപാട് കേരള സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. Close Player വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നതിന് വേണ്ടിയുള്ള നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചു. ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിനു വേണ്ടിയുള്ള സംവിധാനം ഒരുക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
എസ്എസ്എല്‍സി പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കും: മന്ത്രി വി ശിവന്‍കുട്ടി
Jowan Madhumala
0
Tags
Top Stories