ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു… മരത്തിൽ കുരുക്കിട്ട് കയറി, ഒപ്പം താഴെവീണു…




വയനാട് : പനമരം കേണിച്ചിറ കേളമംഗലത്ത് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ജിൽസൻ (42) ആത്മഹത്യക്കു ശ്രമിച്ചു. പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നു പുലർച്ചെയാണ് സംഭവം.

രണ്ട് മക്കളെയും മുറിയിൽ അടച്ചിട്ട ശേഷമാണ് ജിൽസൻ ലിഷയെ കൊലപ്പെടുത്തിയത്. പിന്നാലെ ആത്മഹത്യ ചെയ്യാനായി കൈഞരമ്പ് മുറിക്കുകയായിരുന്നു. ഫോണിന്റെ ചാർജിങ് കേബിൾ കൊണ്ടാണ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടർന്ന് തൂങ്ങിമരിക്കാനായി മരത്തിൽ കുരുക്കിട്ട് കയറിയെങ്കിലും താഴെവീണു. പിന്നാലെ വിഷം കുടിച്ചു. 
أحدث أقدم