
കാലടി സംസ്കൃത സർവകലാശാലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഇന്റലിജൻസ് വിഭാഗം. നാല് കൈകളോടുകൂടിയ പ്രധാനമന്ത്രിയാണ് ചിത്രത്തിലുള്ളത്. കൈകളിൽ ശൂലത്തിൽ തറച്ച ഭ്രൂണവും മിനാരങ്ങളും താമരയും കൊലക്കയറുമുണ്ട്. ഇന്ന് രാവിലെയാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ആരാണ് ബോർഡ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ല. ബോർഡ് എടുത്തു മാറ്റി. ബോർഡ് ആരാണ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ലെന്ന് യൂണിവേഴ്സിറ്റി അധികൃതരും പറഞ്ഞു.