​കോട്ടയത്ത് എസ്ഐയെ കാണാനില്ലെന്ന് പരാതി

കോട്ടയം: വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ പത്തനംതിട്ട കീഴ്വായ്പ്പൂർ സ്വദേശി അനീഷ് വിജയനെ കാണ്മാനില്ലെന്ന് പരാതി. ഡ്യൂട്ടിക്കുശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ അനീഷ് വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലോ 9497987072, 9497980328 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
أحدث أقدم