പഴയ സ്വർണ്ണം വിൽക്കാൻ പറ്റിയ സമയം ..ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ തുടർന്ന് സ്വർണം




 
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ തുടരുന്നു. ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി.  840 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് പവന് വർധിച്ചത് ഇതോടെ സ്വർണവില ആദ്യമായി 71000  കടന്നു. ഇന്ന് ദുഃഖ വെള്ളി പ്രമാണിച്ച് വിപണി അവധിയായതിനാൽ സ്വർണവിലയിൽ ഇന്ന് മാറ്റമൊന്നും വന്നിട്ടില്ല. വിപണിയിൽ ഒരു പവൻ  സ്വർണത്തിന്റെ ഇന്നത്തെ വില 71360  രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8920 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7350 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108  രൂപയാണ്


        

أحدث أقدم