വീട്ടുമുറ്റത്ത് വീണ ചീഞ്ഞ മാങ്ങയുടെ അവശിഷ്ടമാണ് എറിഞ്ഞതെന്ന് ആണ് എംജി ശ്രീകുമാർ പ്രതികരിച്ചത്.
എറണാകുളം ജില്ലയിലെ മുളവുകാട് പഞ്ചായത്ത് അധികൃതര്‍ ഗായകനിൽ നിന്ന് പിഴ ഈടാക്കിയതോടെയാണ് ഇത് വലിയ രീതിയിൽ ചർച്ചയായത്. "ഞാൻ അന്ന് വീട്ടിൽ ഇല്ലായിരുന്നു. കായൽ തീരത്ത് ഒരു മാവ് നിൽപ്പുണ്ട്. അതിൽ നിന്ന് ഒരു മാങ്ങാ പഴുത്തത് നിലത്ത് വീണ് ചിതറി. അതിന്റെ മാങ്ങാണ്ടി പേപ്പറിൽ പൊതിഞ്ഞ് ജോലിക്കാരി വെള്ളത്തിലേക്ക് എറിഞ്ഞതാണ്. അത് തെളിയിക്കാനും ഞാൻ തയ്യാറാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ "അങ്ങനെ ചെയ്തത് തെറ്റാണ്. സത്യത്തിൽ അവരത് അറിയാതെ ചെയ്തതാണ്. ഞാന്‍ ഒരിക്കലും മാലിന്യം വലിച്ചെറിയുന്ന ആളല്ല. അതുകൊണ്ട് പഞ്ചായത്ത് അധികൃതർ പറഞ്ഞ പിഴ ഞാൻ അടച്ചു. ഒരു മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ പിഴ എന്ന് പറയുന്നത് ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കുമെന്നും" എംജി ശ്രീകുമാർ കൂട്ടിച്ചേർത്തു.