സുപ്രീംകോടതിക്കെതിരെ പരാമര്‍ശം…എംപിമാരെ തള്ളി ബി‌ജെപി





ന്യൂഡൽഹി : വഖഫ് നിയമ ഭേദഗതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ നേരിടാൻ ബി.ജെ.പി നടത്തുന്ന പ്രചാരണത്തിന് ഇന്ന് തുടക്കമാകാനിരിക്കെ, സുപ്രീംകോടതിയെ വിമര്‍ശിച്ച നേതാക്കളെ പരസ്യമായി തള്ളി ബിജെപി. രാജ്യത്ത് മത സംഘര്‍ഷങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് സുപ്രീംകോടതിയാണെന്ന വിവാദപരാമര്‍ശവുമായി ആദ്യം രംഗത്തെത്തിയത് ബി.ജെ.പി. എം.പി നിഷികാന്ത് ദുബെയാണ്.

ഈ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. പിന്നാലെ സുപ്രീംകോടതിയെ വിമര്‍ശിച്ച നേതാക്കള്‍ക്കുമെതിരെ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ തന്നെ രംഗത്തെത്തി. നിഷികാന്ത് ദുബെയുടേയും ദിനേശ് ശര്‍മയുടേയും പരാമര്‍ശം വ്യക്തിപരമാണെന്നും ആ നിലപാടിനോട് പാര്‍ട്ടി യോജിക്കുന്നില്ലെന്നും ജെ.പി.നഡ്ഡ എക്സില്‍ കുറിച്ചു.
أحدث أقدم