കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവിന്റെ വീട്ടിൽ ജിഎസ്‌ടി റെയ്‌ഡ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനു താജിന്റെ വീട്ടിലാണ് പരിശോധന. സംസ്ഥാന ജി എസ് ടി വിഭാഗമാണ് പരിശോധന നടത്തുന്നത്. പൊലീസിൻ്റെ സഹായത്തോടെയാണ് പരിശോധന. രാവിലെ പത്ത് മണിയോടെയാണ് ഉദ്യോഗസ്ഥർ അനു താജിൻ്റെ വീട്ടിലെത്തിയത്. എന്താണ് പരിശോധനയിലേക്ക് നയിച്ച കാരണം എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഏഴ് മണിക്കൂറായി പരിശോധന തുടരുകയാണ്.
കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവിന്റെ വീട്ടിൽ ജിഎസ്‌ടി റെയ്‌ഡ്...
Kesia Mariam
0
Tags
Top Stories