അധ്യാപകനെതിരെ നടപടിക്ക് സർവകലാശാല നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 2024 മേയിൽ നടന്ന എം.ബി.എ മൂന്നാം സെമസ്റ്റർ ‘പ്രൊജക്ട് ഫൈനാൻസ്’ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് മൂല്യനിർണയത്തിനായി കൊണ്ടുപോകവെ പ്രമോദിന്‍റെ പക്കൽനിന്ന് നഷ്ടപ്പെട്ടത്. ഉത്തരപ്പേപ്പർ നഷ്ടമായ 71 വിദ്യാർഥികൾക്ക് ഏപ്രിൽ ഏഴിന് പുനഃപരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചിരുന്നു.