'സര്‍ക്കാരിനെതിരെ കേസ് കൊടുത്തിട്ടില്ല, അതിന് സാഹചര്യം ഒരുക്കരുത്'; ഹിയറിങില്‍ പറഞ്ഞത് വെളിപ്പെടുത്തി എന്‍ പ്രശാന്ത്




തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോരിന് പിന്നാലെ അച്ചടക്ക നടപടി നേരിടുന്നതിനിടെ ചീഫ് സെക്രട്ടറി നടത്തിയ ഹിയറിങ്ങിലെ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ പ്രശാന്ത് ഐഎഎസ്. ഹിയറിങ്ങില്‍ പറഞ്ഞതിന്റെ സാരാംശം എന്ന തരത്തിലാണ് അഞ്ച് കാര്യങ്ങള്‍ എന്‍ പ്രശാന്ത് പങ്കുവയ്ച്ചിരിക്കുന്നത്. ആറ് മാസമായി തടഞ്ഞുവച്ചിരിക്കുന്ന തന്റെ പ്രമോഷന്‍ ഉടനടി നല്‍കണം എന്നതാണ് പ്രധാന ആവശ്യം.

തനിക്കെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പേരില്‍ വീണ്ടുമൊരു അന്വേഷണം തുടങ്ങാന്‍ ശ്രമിക്കാതെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണം എന്നും പ്രശാന്ത് ആവശ്യപ്പെടുന്നു. അച്ചടക്ക നടപടിയുള്‍പ്പെടെ സര്‍ക്കാര്‍ നടപടികളെ പ്രഹസനം എന്നാണ് പ്രശാന്ത് വിശേഷിപ്പിച്ചിരിക്കുന്നത്. ചട്ടങ്ങളും നിയമങ്ങളും സര്‍ക്കാറിനും ബാധകമാണെന്നും പ്രശാന്ത് ഓര്‍മിപ്പിക്കുന്നു. ഞാനിതുവരെ സര്‍ക്കാരിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന് ദയവായി സാഹചര്യം ഒരുക്കരുത് എന്നാണ് പ്രശാന്തിന്റെ വാക്കുകള്‍.
أحدث أقدم