റെയ്ഡിൽ മൂന്ന് രാജസ്ഥാൻ സ്വദേശികൾക്കെതിരെ കേസെടുത്ത് പൊലീസ്.
രാജസ്ഥാൻ സ്വദേശികളായ ഛോഗാ റാം (35), വിക്രം കുമാർ (25), ഭഗവാൻ റാം (20) എന്നിവർക്കെതിരെയാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. 1957 ലെ പകർപ്പവകാശ നിയമത്തിലെ (ഭേദഗതി-2012) സെക്ഷൻ 63 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസെടുത്ത ശേഷം പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വിവിധ മൊബൈൽ കമ്പനികളുടെ വ്യാജ പതിപ്പുകൾ വിതരണം ചെയ്യുന്നുണ്ടെന്ന പരാതിയെത്തുടർന്നാണ് റെയ്ഡ് നടത്തിയത്.