ഡ്രൈവർ മദ‍്യപിച്ചെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് തടഞ്ഞു; മൂവർ സംഘം പിടിയിൽ

മലപ്പുറം: കെഎസ്ആർടിസി ഡ്രൈവർ മദ‍്യപിച്ചെന്ന് ആരോപിച്ച് ബസ് തടഞ്ഞു നിർത്തി താക്കോൽ ഊരിയെടുത്ത മൂവർ സംഘം പിടിയിൽ.

മലപ്പുറം ദേശീയ പാതയിലെ കോട്ടയ്ക്കൽ ചങ്കുവെട്ടി ജംഗ്ഷനിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പൊൻകുന്നത്തു നിന്നും കണ്ണൂരിലേക്കു പോവുകയായിരുന്ന ബസ് മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന കാറിൽ തട്ടിയെന്നായിരുന്നു പരാതി.

യാത്ര മുടക്കരുതെന്നും താക്കോൽ തിരിച്ച് നൽകണമെന്നും ബസ് യാത്രക്കാർ ആവശ‍്യപ്പെട്ടു. തുടർന്ന് താക്കോൽ തിരിച്ച് നൽകിയെങ്കിലും ബസ് തടയുകയായിരുന്നു.

സംഭവമറിഞ്ഞ് കോട്ടക്കൽ പൊലീസ് സ്ഥലത്തെത്തുകയും ഡ്രൈവറെയും പരാതിക്കാരെയും വൈദ‍്യപരിശോധനയ്ക്ക് വിധേയരാക്കി.

എന്നാൽ പരിശോധനയിൽ മദ‍്യപിച്ചിട്ടില്ലെന്നു വ‍്യക്തമായതോടെ ബസ് തടഞ്ഞതിനും ഡ്രൈവറുടെ ക‍ൃത‍്യ നിർവഹണം തടസപ്പെടുത്തിയതിനും യുവാക്കൾക്കെതിരേ പൊലീസ് കേസെടുക്കുകയായിരുന്നു.

കോട്ടയ്ക്കൽ സ്വദേശികളായ സിയാദ് (19), സിനാൻ (19), ഹുഹാദ് സെനിൻ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
أحدث أقدم