പഹൽഗാം ഭീകരാക്രമണം….പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ സമിതി നിർണായക യോഗം ഇന്ന്…





ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര മന്ത്രിസഭാ സമിതി നിർണായകയോഗം ഇന്ന്. സുരക്ഷാ കാര്യങ്ങൾ യോഗം വിലയിരുത്തും. രാവിലെ 11 മണിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. പിന്നാലെ രാഷ്ട്രീയകാര്യ സമിതി യോഗവും ചേരും.

പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നൽകാൻ പൂർണ്ണ സ്വാതന്ത്യം സേനകൾക്ക് ഇന്നലെ നടന്ന യോഗത്തിൽ പ്രധാനമന്ത്രി നൽകി. തിരിച്ചടി എവിടെ എപ്പോൾ എങ്ങനെയെന്ന് സേനയ്ക്ക് തീരുമാനിക്കാം എന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. അതിർത്തിയിലടക്കം പ്രകോപനം തുടരുന്ന പാക്കിസ്ഥാനെതിരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്.

أحدث أقدم