അനെർട്ട് പദ്ധതിയിൽ വൈദ്യുതി മന്ത്രിക്കെതിരെ അഴിമതിയാരോപണവുമായി കോൺഗ്രസ്…





അട്ടപ്പാടിയിലെ ആദിവാസികൾക്കായുള്ള അനെർട്ട് പദ്ധതിയിൽ അഴിമതി ആരോപണമുന്നയിച്ച് കോൺഗ്രസ്. ഗോത്രവർഗ്ഗ ഉന്നതികളിൽ നടപ്പാക്കിയ പദ്ധതികളിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും ഉദ്യോഗസ്ഥരും ചേർന്ന് കോടികളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. അതേസമയം, ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വൈദ്യുതിവകുപ്പ് മന്ത്രി രംഗത്തെത്തി. അട്ടപ്പാടിയിലെ താഴെതുടുക്കി, മേലെ തുടുക്കി, ഗലസി, ഊരടം ഗോത്രവർഗ്ഗ ഉന്നതികളിൽ ആദിവാസികളുടെ ഉന്നമനത്തിനായി അനെർട്ട് നടപ്പാക്കിയ 6.35 കോടിയുടെ പദ്ധതിയിലാണ് അഴിമതി ആരോപണം. സൗരോർജ – വിൻഡ് പദ്ധതിയിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്. തുക കാണിക്കാതെയും മത്സര സ്വഭാവമില്ലാതെയും ടെണ്ടർ ഉറപ്പിച്ചു നൽകിയെന്നും ടെണ്ടറിൽ നിർദ്ദേശിച്ച യോഗ്യതയില്ലാത്ത കമ്പനിയ്ക്ക് വർക്ക് ഓർഡർ നൽകിയെന്നും ഇതിനെല്ലാം വൈദ്യുതി മന്ത്രി കൂട്ടു നിന്നുവെന്നും ഡിസിസി വൈസ് പ്രസിഡന്‍റ് സുമേഷ് അച്യൂതൻ ആരോപിച്ചു. ആദിവാസികൾക്കു പണിക്കൂലി നൽകിയെന്ന പേരിലും വൻ തട്ടിപ്പ് നടത്തിയിരുന്നുവെന്നാണ് ആരോപണം. ഇത് തെളിയിക്കാൻ ആദിവാസികളുടെ പ്രതികരണവും പുറത്തു വിട്ടു.
أحدث أقدم