ഉത്സവ പറമ്പിൽ യുവതിയുടെ വസ്ത്രം നാട്ടുകാർ കാൺകെ വലിച്ചു കീറിയ പ്രതി പിടിയില്‍.



കായംകുളം പുതുപ്പള്ളി ദേവികുളങ്ങര അമ്ബലത്തിലെ ഉത്സവം കാണുന്നതിനായി അമ്മാവനോടും അമ്മൂമ്മയോടും അനുജത്തിയോടുമൊപ്പം പോയ 21 വയസ്സുള്ള യുവതിയുടെ ചുരിദാറിന്റെ ടോപ്പ് ആള്‍ക്കാർ കണ്ടു നില്‍ക്കേ വലിച്ചു കീറിയ കേസിലാണ് കായംകുളം പുതുപ്പള്ളി  സ്വദേശിയായ 56 കാരൻ അറസ്റ്റിലായത്.

യുവതിയുടെ അമ്മാവനോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ ഉത്സവം കാണാൻ പോയ ഇവരെ റോഡില്‍ തടഞ്ഞു നിർത്തി ആക്രമിക്കുകയും യുവതി ധരിച്ചിരുന്ന ചുരിദാർ ടോപ്പ്  വലിച്ചു കീറുകയുമായിരുന്നു. അവിടെ കൂടിയ ആളുകളാണ് പ്രതിയെ പിടിച്ചു മാറ്റിയത്.


أحدث أقدم