ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് രജനികാന്ത്.. ഞെട്ടി യാത്രക്കാർ.. വൈറലായി വീഡിയോ…



താരജാഡകളില്ലാതെ ആരാധകരുമൊത്ത് ഇടപഴകുന്ന രജനികാന്തിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് പതിവാണ്. ഇപ്പോഴിതാ സൂപ്പർസ്റ്റാറിന്റെ അത്തരമൊരു വീഡിയോ ആണ് വൈറലാകുന്നത്.ഇന്‍ഡിഗോ വിമാനത്തില്‍ ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്ന രജനികാന്തിന്റെ വിഡിയോയാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്.

വിമാനത്തില്‍വെച്ച് രജനി ആരാധകരെ അഭിവാദ്യം ചെയ്യുന്നതും വിഡിയോയിൽ കാണാം. തന്റെ അടുത്തെത്തിയ ആരാധകരോട് താര ജാഡകളില്ലാതെ അദ്ദേഹം ഇടപഴകുന്നതായി വിഡിയോയില്‍ കാണാം. ‘എന്തൊരു മനുഷ്യനാണ് ഇതെന്നാണ്’ സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. വിമാനത്തിലേക്ക് കയറിയ രജനികാന്തിനെ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്.വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരാണ് വീഡിയോ പങ്കുവെച്ചത്. ‘തലൈവര്‍ ദര്‍ശനം കിട്ടി. ഞാന്‍ കരയുകയാണ്, വിറയ്ക്കുകയാണ്. ഹാര്‍ട്ട് ബീറ്റ് പീക്ക്ഡ്’, എന്ന കുറിപ്പോടെയാണ് ആരാധകന്‍ വീഡിയോ പങ്കുവെച്ചത്.

ഇതിനും മുൻപ് ഇതുപോലെ വിമാനത്തിൽ ഇക്കോണമി ക്ലാസ്സിൽ യാത്ര ചെയ്യുന്ന രജനിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള രജനി ചിത്രം. ജയിലര്‍ 2 വിന്റെ ചിത്രീകരണത്തിനായി രജനികാന്ത് കേരളത്തിലെത്തിയിരുന്നു. പാലക്കാട് അട്ടപ്പാടിയിലാണ് ചിത്രീകരണം നടന്നത്.
أحدث أقدم