യുഡിഎഫിന്റെ വൈസ് പ്രസിഡന്റായിരുന്ന ഷീന രാജപ്പന്‍ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 13 അംഗ ഭരണസമിതിയില്‍ പ്രസിഡന്റിന്റെ വോട്ട് അസാധുവായി. രമ്യ സജീവിന് ഏഴു വോട്ടും മോള്‍ജി രാജേഷിന് അഞ്ചു വോട്ടുമാണ് ലഭിച്ചത്.
യുഡിഎഫ് അംഗങ്ങള്‍ സിപിഐക്ക് അനുകൂലമായി വോട്ട് ചെയ്തു. യുഡിഎഫിലെ ധാരണ പ്രകാരം അവസാനത്തെ ആറുമാസം കോണ്‍ഗ്രസ് അംഗത്തിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദം നല്‍കാനായിരുന്നു രാജി. സിപിഐ സ്ഥാനാര്‍ഥി രംഗത്ത് എത്തിയതോടെ യുഡിഎഫ് മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് നാല് സിപിഎം അംഗങ്ങള്‍ വോട്ട് ചെയ്തതോടെയാണ് രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണം നേടിയത്. 13 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ഒമ്പത് അംഗങ്ങള്‍ സിപിഐഎമ്മിനുണ്ടായിരുന്നു. എന്നാല്‍ നേതൃത്വവുമായി തെറ്റിയ രാജേന്ദ്രകുമാറിനൊപ്പം ഒരു വിഭാഗം നിലകൊണ്ടു. രാജേന്ദ്രകുമാറിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം സിപിഎം പിന്തുണയോടെ പാസായിരുന്നു. തുടര്‍ന്ന് രാജേന്ദ്രകുമാര്‍ പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജിവച്ചിരുന്നു.