തിരുവനന്തപുരം: വനിതാ ഡോക്റ്ററെ പീഡിപ്പിച്ച കേസിൽ പൊലീസ് ഉദ‍്യോഗസ്ഥൻ അറസ്റ്റിൽ. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ വിജയ് ആണ് അറസ്റ്റിലായത്. എറണാകുളം സ്വദേശിനിയായ വനിതാ ഡോക്റ്ററെ തമ്പാനൂരിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
തുടർന്ന് ഡോക്റ്റർ നൽകിയ പരാതിയിൽ തമ്പാനൂർ പൊലീസ് പ്രതിക്കെതിരേ കേസെടുക്കുകയായിരുന്നു.
ഇരുവരും ബംബിൾ ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്ന് നേരിട്ട് കാണാനെന്ന പേരിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് വനിതാ ഡോക്റ്ററിന്‍റെ പരാതിയിൽ പറയുന്നത്. തിരുവനന്തപുരം സിറ്റി എആർ ക‍്യാംപിലെ ഉദ‍്യോഗസ്ഥനാണ് അറസ്റ്റിലായ വിജയ്.