സിനിമയിൽ നല്ല വേഷം നൽകാം…ജൂനിയർ ആർട്ടിസ്‌റ്റായ യുവതിയെ പീഡിപ്പിച്ചു…പ്രതി പിടിയിൽ…



തിരുവനന്തപുരം: ജൂനിയർ ആർട്ടിസ്‌റ്റായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം വരാപ്പുഴ സ്വദേശി എസ്.ജിനു (40)വിനെ ആണ് മെഡിക്കൽ കോളേജ് പൊലീസ് എറണാകുളത്തു നിന്ന് അറസ്‌റ്റ് ചെയ്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കഴക്കൂട്ടം സ്വദേശിയായ 31കാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. സിനിമയിൽ അഭിനേതാക്കളെ തേടിയുള്ള പരസ്യം നൽകിയാണ് യുവതിയെ കെണിയിൽ വീഴ്ത്തിയത്. സിനിമയിൽ മികച്ച വേഷം നൽകാമെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് വച്ചാണ് പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം മുങ്ങിയ ഇയാളെ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


أحدث أقدم