കോത്തല ആയൂർവ്വേദാശുപത്രിയിൽ പുതിയതായി നിർമ്മിച്ച ഫിസിയോ തെറാപ്പി കേന്ദ്രത്തിന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ നിർവ്വഹിച്ചു






കൂരോപ്പട : ആയൂർവ്വേദ ചികിത്സയുടെ പ്രസക്തിയേറിയതായി ചാണ്ടി ഉമ്മൻ എം.എൽ.എ പ്രസ്താവിച്ചു.  കോത്തല ആയൂർവ്വേദാശുപത്രിയിൽ പുതിയതായി നിർമ്മിച്ച ഫിസിയോ തെറാപ്പി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. 


സമ്മേളനത്തിൽ കൂരോപ്പട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപി ഉല്ലാസ്, പഞ്ചായത്ത്  അംഗങ്ങളായ  പി.എസ് രാജൻ, അനിൽ കൂരോപ്പട, ഷീലാ ചെറിയാൻ, സന്ധ്യാ സുരേഷ്, ദീപ്തി ദിലീപ്, കുഞ്ഞൂഞ്ഞമ്മ കുര്യൻ, ബാബു വട്ടുകുന്നേൽ,മഞ്ജു കൃഷ്ണകുമാർ , സന്ധ്യാ ജി നായർ, മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു എസ്, ആശുപത്രി വികസന സമിതി അംഗങ്ങളായ റ്റി.എം ആന്റണി, ബിജയ് ബി നായർ , റ്റി.ആർ അരുൺകുമാർ, ഡോ. അനി പ്രകാശം തുടങ്ങിയവർ പ്രസംഗിച്ചു. 
വാർഡ് അംഗം പി.എസ് രാജന് പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് ലഭിച്ച 5 ലക്ഷം രൂപായും കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടിൽ നിന്നുള്ള 2 ലക്ഷം രൂപായും ഉപയോഗിച്ചാണ് ഫിസിയോതെറാപ്പി കേന്ദ്രം നിർമ്മിച്ചത്. സാധാരണക്കാരായ രോഗികൾക്ക് സൗജന്യ നിരക്കിൽ ഫിസിയോ തെറാപ്പി ചികിത്സ ലഭിക്കുന്നതിന് ഇനി മുതൽ സാധിക്കും. സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാകും
أحدث أقدم