കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകക്കേസിൽ കൊല്ലപ്പെട്ട പ്രമുഖ വ‍്യവസായി വിജയകുമാറിന്‍റെ വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് കണ്ടെടുത്തു. വിജയകുമാറിന്‍റെ വീടിനു സമീപത്തുള്ള തോട്ടിൽ നിന്നുമാണ് ഹാർഡ് ഡിസ്ക് കണ്ടെത്തിയത്.
ഹാർഡ് ഡിസ്ക് തോട്ടിൽ കളഞ്ഞെന്നായിരുന്നു പ്രതി അമിത് ഉറാംഗിന്‍റെ മൊഴി. അമിത്തിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് ഹാർഡ് ഡിസ്ക് കണ്ടെത്തിയത്.
തൃശൂർ മാളയിലെ ആലത്തൂരിൽ നിന്നുമാണ് ബുധനാഴ്ച പുലർച്ചെയോടെ പ്രതിയെ പൊലീസ് പിടികൂടിയത്.