
കോഴിക്കോട് ബാലുശ്ശേരിയിൽ കാൽനടയാത്രക്കാരൻ ബൈക്ക് ഇടിച്ചു മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ച യുവാക്കൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഏപ്രിൽ മൂന്നിന് രാത്രി ബാലുശ്ശേരി മുക്കിലായിരുന്നു അപകടം നടന്നത്. മെഡിക്കൽ ഷോപ്പ് ഉടമയായ അബ്ദുൽ കബീർ ആണ് ബൈക്ക് ഇടിച്ചതിനെ തുടർന്ന് മരിച്ചത്. പരിക്കേറ്റ കബീറിനെ ആശുപത്രിയിലാക്കിയ ശേഷം യുവാക്കൾ കടന്നു കളയുകയായിരുന്നു. യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടതിനു പിന്നാലെയാണ് ഇരുവരും കീഴടങ്ങിയത്. താമരശ്ശേരി സ്വദേശികളായ യുവാക്കളാണ് കീഴടങ്ങിയത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് പ്രായപൂർത്തിയായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.