കാമുകി ലൈംഗിക ബന്ധം നിഷേധിച്ചതിൽ പ്രതികാരം; ഒന്നര വയസുളള മകളെ പീഡിപ്പിച്ച് യുവാവ് അറസ്റ്റിൽ




നാമക്കൽ: കാമുകി ലൈംഗിക ബന്ധം നിഷേധിച്ചതിന്‍റെ പ്രതികാരമായി, കാമുകിയുടെ ഒന്നര വയസുളള മകളെ പീഡിപ്പിച്ച് യുവാവ്. തമിഴ്നാട്ടിലെ നാമക്കലിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തിൽ ഒഡീഷയിൽ നിന്നുളള 33 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒഡീഷയിൽ നിന്നുളള യുവതിയുമായി യുവാവ് ലിവ് ഇൻ റിലേഷനിലായിരുന്നു. യുവതിയുമായി ഇയാൾ ലൈംഗിക ബന്ധത്തിനു ശ്രമിച്ചെങ്കിലും, മകൾ കരയുകയാണെന്ന് പറഞ്ഞ് യുവതി വിസമ്മതിക്കുകയായിരുന്നു. ഇതിൽ പ്രകോപിതമായ യുവാവ് കുഞ്ഞിനെ ആളൊഴിഞ്ഞ പറമ്പിലേക്ക് എടുത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

കുട്ടിയെ മണിക്കൂറുകൾക്ക് ശേഷം ഇയാൾ തന്നെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. മകളുടെ സ്വകാര്യ ഭാഗത്ത് നിന്നും രക്തസ്രാവം കണ്ട യുവതി കുഞ്ഞിനെയും കൊണ്ട് ഈറോഡ് സർക്കാർ മെഡിക്കൽ കോളെജിലേക്ക് എത്തി.

ഡോക്ടർമാർ നാമക്കൽ ജില്ലാ ശിശു സംരക്ഷണ ഓഫീസിലും തുടര്‍ന്ന് ജില്ലാ പൊലീസ് സൂപ്രണ്ടിനെയും വിവരമറിയിക്കുകയിരുന്നു. സംഭവ ശേഷം ഒളിവിലായിരുന്ന പ്രതിയുടെ ഒളിസങ്കേതം വളഞ്ഞാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിനെ ഉപേക്ഷിച്ച യുവതി രണ്ട് ആൺമക്കള്‍ക്കും പെൺകുഞ്ഞിനുമൊപ്പമാണ് പള്ളിപാളയത്താണ് താമസിക്കുന്നത്.
أحدث أقدم