ഷൈനിന് പിന്നാലെ ശ്രീനാഥ് ഭാസിക്കും കുരുക്ക്.. ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഉടൻ….


ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയേയും പൊലീസ് ഉടൻ ചോദ്യം ചെയ്യും. മുഖ്യപ്രതി തസ്ലീമയെ അറിയാമെന്ന് ഷൈൻ മൊഴി നൽകിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യാനുള്ള നീക്കം.ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്. സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്‌ലീമ മൊഴി നല്‍കിയിരുന്നു.

തസ്ലീമയ്ക്ക് സിനിമാ മേഖലയിലെ ഉന്നതരുമായും ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം ചെയ്തിരുന്നു. ആലപ്പുഴയിലും വിതരണ സംവിധാനം ഉണ്ടാക്കിയതോടെ എക്സൈസിന്റെ പിടിവീഴുകയായിരുന്നു.
أحدث أقدم