കോഴിക്കോട്: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണം സജീവ പരിഗണനയിലാണെന്ന് താമരശേരി രൂപതാ അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. സഭയ്ക്കുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിലും അതെല്ലാം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴുള്ള രാഷ്ട്രീയ പാർട്ടികൾക്ക് സമുദായത്തിന്‍റെ അവകാശങ്ങൾ സംരക്ഷിക്കാൻ ആകുന്നില്ല. പാവപ്പെട്ടവരായതിനാൽ ചൂഷണം ചെയ്യപ്പെടാൻ പാടില്ല. കഴിഞ്ഞ 10 വർഷത്തിനിടെ വന്യമൃഗ ആക്രമണത്തിൽ 1500 പേർ കൊല്ലപ്പെട്ടു.
കൃഷിക്കാർക്ക് ജീവിക്കാൻ ആകാത്ത സാഹചര്യമാണ്. പഴയ നിയമങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്താതെ ജനങ്ങളെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.