ഉമ്മുൽഖുവൈൻ ഉമ്മുൽഖുവൈനിൽ ഫാക്ടറിയിൽ വൻ തീപിടിത്തം ആർക്കും പരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ (വെള്ളി) വൈകിട്ടായിരുന്നു സംഭവം. ഇവിടെ നിന്ന് മണിക്കൂറുകളോളം കറുത്ത പുക ഉയർന്നു.
അടുത്തടുത്തായി ഫാക്‌ടറികളും വെയർഹൗസുകളും സ്‌ഥിതി ചെയ്യുന്ന വ്യവസായ മേഖലയാണിത്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ നിയന്ത്രണവിധേയമാക്കി. കൂടാതെ, ഈ ഭാഗത്തേയ്ക്കുള്ള വാഹനങ്ങളെ വഴിതിരിച്ചുവിട്ടു. അഗ്നിബാധയുടെ കാരണം അന്വേഷിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഷാർജയിലും ദുബായിലും അഗ്നിബാധകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഷാർജ അൽ നഹ് ദയിൽ തീ പിടിച്ച ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയ 4 ആഫ്രിക്കൻ യുവാക്കൾക്കും ഇത് കണ്ട് ഹൃദയാഘാതമുണ്ടായ പാക്കിസ്ഥാനി സ്വദേശിക്കും ദാരുണാന്ത്യവുമുണ്ടായി.