രാധാകൃഷ്ണൻ എംപിയെ ജാതീയമായി അധിക്ഷേപിച്ചു, വിമാനമിറങ്ങിയ പ്രതിയെ നേരെ ഡിറ്റക്ഷൻ സെന്ററിലെത്തിച്ചു….



കെ. രാധാകൃഷ്ണൻ എംപിയെ ജാതീയമായി അധിക്ഷേപിച്ച പ്രതി മായന്നൂർ സ്വദേശി വലിയ പറമ്പിൽ വിപിൻദാസിനെ പട്ടികജാതി പട്ടിക വർ​ഗ വിഭാഗങ്ങൾക്കെതിരായുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള സ്പെഷ്യൽ കോടതി ജഡ്ജ് കെ. കമനീസ് റിമാൻഡ് ചെയ്തു. തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നതിനുള്ള പര്യടനം നടത്തിയതിന്റെ വാർത്ത ചേലക്കരയിലെ പ്രാദേശിക ചാനൽ  യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്നു. ഈ വീഡിയോക്ക് താഴെയാണ് പ്രതി ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിൽ കമന്റ് ഇട്ടത്. കഴിഞ്ഞ  ജൂൺ 9നാണ് കേസിനാസ്പദമായ സംഭവം.

ആറ്റൂർ ഭഗവതിക്കുന്ന് സ്വദേശി ബി.കെ. തങ്കപ്പൻ നൽകിയ പരാതിയിലാണ് പഴയന്നൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. വിദേശത്തായിരുന്ന ഇയാളെ നെടുമ്പാശ്ശേരി എയർപോർട്ടിൽ തടഞ്ഞുവെച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേഡ് എസ്.ഐ ലിപ്സൺ ഡിറ്റക്ഷൻ സെന്ററിൽ എത്തിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുന്നംകുളം ഡി.വൈ എസ് പി സി.ആർ.സന്തോഷിൻ്റെ നേതൃത്ത്വത്തിലാണ് അന്വേഷണം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഏ.കെ.കൃഷ്ണൻ ഹാജരായി
أحدث أقدم