ശ്രീ നാരായണ ധര്‍മ്മ സംഘം യുകെയുടെ ഈ വര്‍ഷത്തെ വിഷു ആഘോഷംപാപ്വേര്‍ത്ത് വില്ലേജ് ഹാളില്‍



യുകെ മലയാളികളുടെ ഇടയില്‍ പ്രമുഖ സ്ഥാനം നേടിയ ശ്രീ നാരായണ ധര്‍മ്മ സംഘം യുകെയുടെ ഈ വര്‍ഷത്തെ വിഷു ആഘോഷം മെയ് മൂന്നിന് ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ പാപ്വേര്‍ത്ത് വില്ലേജ് ഹാളില്‍ വച്ച് നടക്കും. വിഷുക്കണി ദർശനത്തോട് കൂടി   ആരംഭിക്കുന്ന ആഘോഷ പരിപാടിയില്‍ കുട്ടികള്‍ക്കായി വിഷു കൈനീട്ടവും ഗുരു കൃതി ആലാപനവും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന്, യുകെയുടെ വിവിധ ഭാഗത്ത് നിന്നും എത്തിച്ചേരുന്ന ശ്രീനാരായണീയ ഭക്തരും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും.
വിഭവ സമൃദ്ധമായ വിഷു സദ്യയും സംഘാടക കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം യുകെയിലെ പ്രമുഖ ഗായകര്‍ അവതരിപ്പിക്കന്ന ഗാനാസംഗമവും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനിതകള്‍ പങ്കെടുക്കുന്ന മെഗാ കോല്‍ക്കളിയും ഉണ്ടായിരിക്കുന്നതാണ്

ജാതി മത ഭേദമന്യേ എല്ലാവരും പങ്കെടുത്തു വരുന്ന എസ് എന്‍ ഡി എസ് യുകെയുടെ ഈ വര്‍ഷത്തെ വിഷു ആഘോഷത്തിലേക്ക് എല്ലാവരെയും സംഘാടക സമിതി ക്ഷണിച്ചു 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
കിഷോര്‍ 07533868372 പ്രസിഡന്റ്
സുരേഷ് ശങ്കരന്‍ 07830906560 സെക്രട്ടറി
أحدث أقدم