
അമ്പലപ്പുഴ:മാരകായുധങ്ങളുമായി വീടുകയറി അക്രമിച്ച പ്രതികൾ അറസ്റ്റിൽ.
വലിയകുളത്തിന് സമീപം കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളിൽ ഒരാളുടെ പെൺസുഹൃത്തിന്റെ വീട്ടിൽ ചെന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അയൽവാസിയുടെ വീട്ടിൽ കയറി ഇയാളുടെ വീടിന്റെ കതകും ജനൽചില്ലുകളും പ്രതികൾ അടിച്ചുപൊളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്താനും കാരണം. ഈ സമയം പരാതിക്കാരനും കുടുംബവും പേടിച്ചു വീടിനുള്ളിൽനിന്നും പുറത്തിറങ്ങാതെ ഇരുന്നതിനാൽ മറ്റ് അനിഷ്ടസംഭവങ്ങൾ ഒഴിവായി. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയും പോലീസ് വരുന്നതുകണ്ട അക്രമികൾ ഓടി രക്ഷപെടുകയുമായിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളായ നെഹ്‌റു ട്രോഫി വാർഡിൽ കമ്പനിച്ചിറ വീട്ടിൽ അമൽ (21),കോമളപുരം മുറിയിൽ കാളികാട്ട് വീട്ടിൽ ആകാശ് (19),നേതാജി ചെന്നങ്ങാട്ട്വെളിയിൽ സാഹസ് (21),കോമളപുരം നന്ദനം വീട്ടിൽ അദ്വൈത് (18) എന്നിവരെ നോർത്ത് എസ്.എച്ച്.ഒ
എം.കെ. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. പ്രതികൾ സമാന കേസുകളിൽ മുൻപും പോലീസിന്റെ പിടിയിലായിട്ടുള്ളവരും കൊലപാതകശ്രമം ലഹരികേസുകളിൽ ഉൾപ്പടെ ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.