ദൈവമൊന്നുണ്ടെങ്കില്‍ അത് സിപിഎമ്മാണെന്ന് എംവി ജയരാജന്‍




കണ്ണൂര്‍: ദൈവമൊന്നുണ്ടെങ്കില്‍ അത് സിപിഎം ആണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ശ്രീനാരായണ ഗുരു പറഞ്ഞത് അന്ന വസ്ത്രാദികള്‍ ഒട്ടും മുട്ടാതെ നല്‍കുന്നത് ദൈവമാണെന്നാണ്. ജനങ്ങള്‍ക്ക് അന്നത്തിനും വസ്ത്രത്തിനും പോരാടുന്നത് പാര്‍ട്ടിയാണെന്നും ആ പാര്‍ട്ടി തന്നെയാണ് അവര്‍ക്ക് ദൈവമെന്നും എംവി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം.

'ശ്രീനാരായണ ഗുരു നീ ഒന്നുതന്നെ നമുക്ക് തമ്പുരാന്‍ എന്നുപറയുന്നത്; അന്നവും വസ്ത്രവും ഒട്ടുംമുടങ്ങാതെ തരുന്നവര്‍ ആരാണോ, അവരാണ് തമ്പുരാന്‍. എന്നുപറഞ്ഞാല്‍ രാജ്യത്ത് കമ്യൂണിസ്റ്റുകാരാണ് വ്യക്തികള്‍ അടങ്ങുന്ന കൂട്ടായ്മയാണ് അന്നവും വസ്ത്രത്തിനും വേണ്ടി പൊരുതുന്നത്. അവരുടെ മുന്‍പാകെ വ്യക്തികള്‍ എന്നുള്ളത് നിസ്സാരന്‍മാര്‍'.

'എന്നെ പറ്റി ഒരാളും ദൈവവുമായി പറയാന്‍ പാടില്ലെന്നാണ് ഗുരു പറഞ്ഞത്. ശ്രീനാരായണ ഗുരുവിനെക്കാള്‍ വലിയൊരു മഹാന്‍ വേറെ പറയാന്‍ നമുക്കുണ്ടോ. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ദൈവമായി ചിത്രികരിച്ചപ്പോള്‍ താന്‍ ഒരു സാധാരണ മനുഷ്യന്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. ഏതുനേതാവായാലും ഏത് വ്യക്തിയായാലും അവര്‍ പാര്‍ട്ടിക്ക് നല്‍കിയ സംഭവാന വിലപ്പെട്ടതാണ്. എന്നാല്‍ പാര്‍ട്ടിയാണ് വലുത്. അങ്ങനെ ചിത്രീകരിക്കപ്പെട്ട നേതാവിന്റെ അഭിപ്രായവും ഇതാണ്' - എംവി ജയരാജന്‍ പറഞ്ഞു.


أحدث أقدم