ബോംബ് പൊട്ടുമെന്ന് ഭീഷണി സന്ദേശം… മുഴുവൻ ജീവനക്കാരെയും പുറത്തിറക്കി പാലക്കാട് കളക്ട്രേറ്റിൽ പരിശോധന….




പാലക്കാട് കളക്ട്രേറ്റിൽ ബോംബ് ഭീഷണി. രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും പൊലീസും കളക്ട്രേറ്റിലെത്തി പരിശോധന നടത്തി. മുഴുവൻ ജീവനക്കാരെയും കളക്ട്രേറ്റിൽ നിന്ന് പുറത്തിറക്കിയാണ് പരിശോധന. കൊല്ലം കളക്ടറേറ്റിലും കോട്ടയം കളക്ടറേറ്റിലും സമാനമായ ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. കളക്ടറുടെ മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി. കൊല്ലം ജില്ലാ കളക്ടറുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. തമിഴ്നാട്ടിൽ ഒരു മാധ്യമപ്രവർത്തകൻ അറസ്റ്റിലായെന്നും വിട്ടയക്കണമെന്നുമായിരുന്നു  ഭീഷണി സന്ദേശത്തിലെ ആവശ്യം. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മെയിൽ ഐഡി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ കളക്ടർക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.


أحدث أقدم