ഗർഭിണിയായ ഭാര്യക്ക് നേരെ ഭർത്താവിന്റെ കൊടുംക്രൂരത...



ഗർഭിണിയായ ഭാര്യക്ക് നേരെ ഭർത്താവിന്റെ കൊടും ക്രൂരത. രാത്രി നടുറോഡിൽ വെച്ച് വയറിൽ ചവിട്ടുകയും സിമന്റ് കട്ട കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ ഭാര്യ ഗച്ചിബൗളി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൈദരാബാദ് സ്വദേശിനി ശബാന പർവീണിനാണ് ഭർത്താവ് മുഹമ്മദ്‌ ബർസത്തിൽ നിന്ന് ക്രൂര പീഡനം നേരിടേണ്ടി വന്നത്. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ശബാനയും ബർസത്തും തമ്മിൽ വഴക്ക് പതിവെന്ന് അയൽക്കാർ സാക്ഷ്യപ്പെടുത്തുന്നു. അച്ഛനമ്മമാർ ഉള്ള വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വന്നത് ശബാന കാരണമാണ് എന്ന് ബർസാത് ആരോപിക്കുമായിരുന്നു.  നാല് മാസം ഗർഭിണിയാണ് ശബാന. ഇവർക്ക് വയ്യാതെ ആയതിനെ തുടർന്ന് മാർച്ച്‌ 29-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഏപ്രിൽ 1-ന് രാത്രി ഇവരെ ഡിസ്ചാർജ് ചെയ്തു.  മടങ്ങുന്ന വഴിക്ക് ഇവർ തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് വഴിയിൽ വെച്ച് ബർസാത് ശബാനയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇവർ മരിച്ചെന്നു കരുതി ബർസാത് ഓടി രക്ഷപ്പെട്ടു.  അവശനിലയിൽ കണ്ടെത്തിയ പൊലീസാണ് ശബാനയെ ആശുപത്രിയിൽ ആക്കിയത്. ഭർത്താവിനെ ഗച്ചിബൗളി പൊലീസ് അറസ്റ്റ് ചെയ്തു. 

أحدث أقدم